ഒരു ഡയറക്റ്റ് സെല്ലിങ് കമ്പനി തിരഞ്ഞെടുക്കുമ്പോൾ ആ കമ്പനി മാർക്കറ്റ് ചെയ്യുന്ന ഉല്പന്നങ്ങളെപ്പറ്റിയുള്ള ചില പ്രധാന കാര്യങ്ങൾ ചിന്തിച്ചിരിക്കണം :

വെറുതെയിരുന്നാൽ വരുമാനം കിട്ടുന്ന ഒരു മേഖലയും ഇന്ന് ലോകത്തിലില്ല അത് ആദ്യം തിരിച്ചറിയുക . കേരള ഗവണ്മെന്റ് ഗൈഡ് ലൈൻസ് ൽ ആദ്യം തന്നെ പറയുന്നത്  ഈ മേഖല , പലരും തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയുക 

i ) ഈ ബിസിനെസ്സിൽ വിജയിച്ച  വ്യക്തികളെ പരിശോധിച്ചാൽ കാണാം അവരുടെ ടീമിൽ ഒരുപാട് വിജയിച്ച വ്യക്തികൾ ഉണ്ട് 

അതായത് നമുക്ക് അല്ലെങ്കിൽ നമ്മുടെ ലീഡർക്ക്  അപാര കഴിവുണ്ടായതുകൊണ്ടു മാത്രം നെറ്റ്‌വർക്ക് മാർക്കറ്റിംഗ് വ്യവസായത്തിൽ വിജയിക്കില്ല . 
നമ്മുടെ ടീമിൽ  കൂടെ ഏത് ലെവലിൽ വരുന്നവർക്കും 
വാങ്ങാനും , 
ഉപയോഗിക്കാനും 
പറഞ്ഞുകൊടുക്കാനും 
വിൽക്കാനും , 
വിൽപ്പിക്കാനും 
പറ്റുന്ന പ്രോഡക്റ്റ് ആണ് 
എന്ന് 
ഉൽപ്പന്നത്തിന്റെ വില കൊണ്ടും , 
ഉൽപ്പന്നത്തിന്റെ ഗുണമേന്മ കൊണ്ടും 
ഉൽപ്പന്നത്തിന്റെ ആവശ്യകത കൊണ്ടും 

ഉറപ്പുവരുത്തുക 

ii ) എനിക്ക്  വരുമാനം കിട്ടുന്നുണ്ട് എന്നത് മാത്രമായിരിക്കരുത് , മാനദണ്ഡം ,പണം കൊടുത്തു ഉൽപ്പന്നം വാങ്ങിയ വ്യക്തിയ്ക്കും ഗുണമുണ്ട് എന്ന് ഉറപ്പു വരുത്തുക 

ഉൽപ്പന്നങ്ങൾക്ക് ഹൈ ക്വാളിറ്റി ഉണ്ട് എന്നു ഉറപ്പുവരുത്തുക

ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടിയ ആൾക്കാരുടെ എണ്ണം ശ്രദ്ധിക്കുക 

ഈ ബിസിനെസ്സിൽ അസ്സോസിയേറ്റ് ചെയ്തു നേട്ടങ്ങൾ ഉണ്ടാക്കിയ സാധാരണക്കാരുടെ അല്ലെങ്കിൽ ലീഡേഴ്സിന്റെ എണ്ണം ശ്രദ്ധിക്കുക 


(കമ്പനി മീറ്റിംഗിൽ പങ്കെടുത്താൽ മനസ്സിലാക്കാം)

(ഉൽപ്പന്നങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഗവണ്മെന്റ് ഗുണമേന്മാ അംഗീകാരങ്ങൾ പരിശോധിക്കുക 

iii )കമ്പനി വിൽക്കുന്ന ഉൽപ്പന്നങ്ങൾ ബിസിനെസ്സ് പ്ലാൻ പറഞ്ഞു ആവേശം കൊള്ളിക്കാതെ പോലും വിൽക്കാൻ പറ്റുന്നവയാണോ എന്ന് പരിശോധിക്കുക 

(ഇന്ന് പല കമ്പനികളുടെയും ഉൽപ്പന്നങ്ങൾ എന്ന് പറയുന്നത് ബിസിനെസ്സ് നടത്തി ക്യാഷ് ഉണ്ടാകാനുള്ള അവസരം മാത്രമാണ് - അങ്ങനെ അവ ബന്ധങ്ങളിൽ അടിച്ചേൽപ്പിച്ചു നമ്മളെ ഒരു വെറുക്കുന്ന വ്യക്തിയായി തീർക്കാതിരിക്കുക  )

(അതിനു പുറമെ പല കമ്പനികളും അവരുടെ ഒരു  ഉൽപ്പന്നം വിറ്റഴിക്കാനുള്ള മാർഗ്ഗമായി ഡയറക്റ്റ് സെല്ലിങ്ങിനെ വളച്ചൊടിക്കാറുണ്ട് - തിരിച്ചറിയുക )

iv ) കമ്പനിയുടെ ഇൻകം പ്ലാൻ കാലഘട്ടത്തിനനുസരിച്ചു പരിഷ്കരിച്ചവയാണോ എന്ന് ചോദിച്ചറിയുക .
കാലഘട്ടം മുന്നോട്ടാണ് പോകുന്നത് .

പണ്ട് കാലത്തു ഒരു കാര്യം നിറവേറ്റാണെടുക്കുന്ന പ്രയത്നം അതെ കാര്യം ചെയ്യാൻ ഇന്ന് ആവശ്യമാണോ ? 

ഡയറക്റ്റ് സെല്ലിങ് കമ്പനികളുടെ പ്ലാനുകളും പരിഷ്‌കരിക്കപ്പെട്ടു . ആദിമ ഡയറക്റ്റ് സെല്ലിങ് കാലഘട്ടത്തിലെ 
സൺഫ്ലവർ പ്ലാനുകളിൽ (ഉയർന്ന വരുമാനം ലഭിക്കാൻ 6 മുതൽ 12 വരെ ലെഗ്ഗുകൾ വേണം )
നിന്നും പരിഷ്‌കാരം നടന്നു 
ഹൈബ്രിഡ് ബൈനറി (2  ലെഗ്ഗുകൾ , കൂടിവന്നാൽ 4 )വരെയെത്തി നിൽക്കുന്നു . 

സ്വയം ചിന്തിക്കുക നമ്മൾ പിടിച്ചു നിന്ന് വർക്ക് ചെയ്യുന്നത് പോലെ ഇനി വരുന്ന തലമുറ കഷ്ടപ്പെടാൻ തയ്യാറാവുമോ , എളുപ്പമുള്ള നിയമപരമായ മറ്റു മാർഗ്ഗങ്ങൾ സ്വതന്ത്രമായി ചുറ്റുവട്ടത്തു  ലഭിക്കുമ്പോൾ 

v ) ഒരു കുടുംബത്തിന്റെ പലവിധങ്ങളായ ആവശ്യങ്ങളെ നിറവേറ്റാൻ സഹായിക്കുന്ന , നിത്യ ജീവിതത്തിൽ അത്യാവശ്യമുള്ള , ഒഴിച്ച് കൂടാൻ വയ്യാത്ത ഉല്പന്നങ്ങളുമായാണ് ഞാൻ എനിക്ക് കാലാകാലം വേണ്ട  ഒരു വീട്ടിലേക്ക് ചെന്ന് കയറുന്നതു എന്ന് സ്വയം ഉറപ്പു വരുത്തുക 

vi ) ചെയ്യുന്ന അധ്വാനത്തിനു ന്യായമായ പ്രതിഫലം കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കുക 
(ആ കമ്പനിയിൽ 3 ഓ 4  ഓ വർഷം ആത്മാർത്ഥമായി വർക്ക് ചെയ്ത ലീഡർമാരുടെ ലൈഫ്‌സ്‌റ്റൈൽ  ഒന്ന് പഠിക്കുക )

കൂടെ വരുന്ന അപാര കഴിവുകളൊന്നുമില്ലാത്ത ഏതൊരു സാധാരണക്കാരനും ചെയ്യുന്ന പ്രവര്തിക്കനുസൃതമായ വരുമാനം കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കുക 


1 ഓ 2 ഓ വര്ഷം പ്രവർത്തിച്ച വ്യക്തികൾ ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകുവാൻ തക്ക വിധം വരുമാനം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക





Comments

Popular posts from this blog

WHY MI LIFESTYLE MARKETING